അരുണാചൽ പ്രദേശ്:
പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 25 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. രാജിവെച്ചവരില്‍ മന്ത്രിമാരും ഉന്നത സ്?ഥാനീയരും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച മാത്രം അരുണാചല്‍ പ്രദേശില്‍ 18 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആഭ്യന്തര മന്ത്രി കുമാര്‍ വയ്, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജര്‍കര്‍ ഗാംലിന്‍, ആറ് സിറ്റിങ് എം.എല്‍.എമാര്‍ എന്നിവരുള്‍പ്പെടെയാണ് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നില്‍കിയില്ലെന്ന് ആരോപിച്ചാണ് രാജി. ഇവര്‍ ബി.ജെ.പി സഖ്യകക്ഷിയായിരുന്ന എന്‍.പി.പിയില്‍ ചേര്‍ന്നു.
ബി.ജെ.പി ശരിയായിരുന്നെങ്കില്‍ ഞങ്ങള്‍ രാജിവെക്കില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി കുമാര്‍ വയ് കുറ്റപ്പെടുത്തി. ‘ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ പറയുന്നത് രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന എന്നാണ്. രാജ്യത്തിന് ശേഷം പാര്‍ട്ടി, അതിനു ശേഷം വ്യക്തി എന്നതാണ് പരിഗണന.