തിരുവനന്തപുരം:
തിരുവന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചരണത്തിനായി ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം ഉപയോഗിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും.
കൂടാതെ, ശബരിമല വിഷയം മതപരമായതാണെന്നും, ദൈവത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മീണ പറഞ്ഞു. അയ്യപ്പന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് നേടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.