കൊച്ചി:
വയനാട്ടില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ്. കൊച്ചിയില്‍ വയനാട് മുന്‍ എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ പ്രചരണ രംഗത്ത് സജീവമാകും.
എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. വടകരയിലെ കെ.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും ഉചിതമായ ഒന്നാണെന്നും അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാകും വടകരയില്‍ നടക്കുക എന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ സിദ്ദിഖ് തള്ളിക്കളഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടായി നിന്നാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഒരിക്കലും തര്‍ക്കങ്ങളുണ്ടായിട്ടില്ലെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി.