ദുബായ്:
വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച ‘ഷുമുഖ്’ എന്ന സുഗന്ധദ്രവ്യം ഇതിനകം രണ്ട് ഗിന്നസ് റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചു. ഉള്ളില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് പരീക്ഷിച്ചെടുത്ത സുഗന്ധദ്രവ്യമാണുള്ളത്.
യു.എ.ഇയിലെ പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ നബീലാണ് ഷുമുഖ് എന്ന ലോകത്തെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം തയ്യാറാക്കിയത്. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന സംവിധാനമുണ്ടിതിന്. 4.572 ബില്യണ്‍ ദിര്‍ഹം, അതായത് എട്ടുകോടി അന്‍പത്തിയെട്ടുലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തോളം രൂപയാണ് ഷുമുഖിന്റെ വില. 3571 രത്‌നങ്ങള്‍, 2,479 ഗ്രം 18 കാരറ്റ് സ്വര്‍ണം, 5 കിലോ വെള്ളി എന്നിവയാല്‍ അലങ്കരിച്ചാണ് ഷുമുഖ് തയ്യാറാക്കിയത്. രണ്ട് മീറ്ററോളം ഉയരമുള്ള മനോഹരമായ പെട്ടിയിലാണ് ഈ സുഗന്ധദ്രവ്യം.