Mon. Dec 23rd, 2024
ധർമ്മശാല:

ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമയുടെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നുമായിരിക്കുമെന്ന് സൂചന. ധരംശാലയില്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ പതിനാലാമത് ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ തന്റെ പിന്‍ഗാമി ഇന്ത്യയില്‍ ഉണ്ടായേക്കാമെന്ന് പറഞ്ഞത്. ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന് ലാമ പറഞ്ഞു.

“ദലൈലാമയുടെ പുനരവതാരത്തെ ചൈന വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാള്‍ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ നിങ്ങള്‍ രണ്ട് ദലൈലാമമാര്‍ ഉണ്ടാവുകയാണെങ്കില്‍, ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്‌നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്,” ദലൈലാമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *