മനു എസ് പിള്ളയുടെ ‘ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാകുന്നു. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയുടെ നിര്‍മ്മാതാക്കളാണ് നോവല്‍ സിനിമയാക്കാനൊരുങ്ങുന്നത്.
വാസ്‌കോ ഡ ഗാമയുടെ കേരള സന്ദര്‍ശനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പറയുന്ന പുസ്തകം സിനിമയാക്കാനുള്ള അവകാശം ആര്‍ക്കാ മീഡിയ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. യുവ സാഹിത്യ അക്കാദമി അവര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ( നോണ്‍ ഫിക്ഷന്‍), അവാര്‍ഡുകളടക്കം നേടിയിട്ടുള്ള ഹിറ്റ് പുസ്തകം സിനിമയാകുമ്പോൾ ആരാധകരും ആകാംക്ഷയിലാണ്. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് മനു എസ് പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.