Mon. Dec 23rd, 2024
ലണ്ടൻ:

വായ്പാ തട്ടിപ്പ് കേസ് പ്രതിയും വിവാദ വ്യവസായിയുമായ നീരവ് മോഡിക്ക് ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25 ന് നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് കോടതി നടപടി.

13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നു മുങ്ങിയ നീരവ് മോഡി പടിഞ്ഞാറന്‍ ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ലണ്ടനില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണെന്നും, ലണ്ടനിലെ സോഹോയില്‍ പുതിയ വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നീരവ് മോഡിയുടെ വീഡിയോയും പത്രം പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *