Mon. Dec 23rd, 2024
എറണാകുളം:

സിറ്റിംഗ് എം.പി. കെ.വി. തോമസിന്റെ അസാന്നിദ്ധ്യത്തില്‍ എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കേരള കോണ്‍ഗ്രസ്സിലെ രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം പി.ജെ. ജോസഫും, ജോസ് കെ. മാണിയും ആദ്യമായി വേദി പങ്കിട്ട അവസരം കൂടിയായി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.

പ്രസംഗത്തിനിടയില്‍ പി.ജെ. ജോസഫ് മാത്രമാണ് കെ.വി. തോമസ്സിന്റെ പേര് പരാമര്‍ശിച്ചത്. തര്‍ക്കം നടക്കുന്നതിനിടയില്‍ യു.ഡി.എഫിന്റെ ശക്തിപ്രകടന വേദിയായി എറണാകുളത്തെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *