Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിലെ അമിത ചൂടേറ്റ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും കനത്ത രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് 15 ന് മുന്‍പു തന്നെ കേരളം 45 ഡിഗ്രി കടന്നിരുന്നു.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യതാപം ഏറ്റത്. 19 പേര്‍ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട് . കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 17 പേര്‍ക്ക് സൂര്യതാപമേറ്റു. ശനിയാഴ്ച മാത്രം 13 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ മൂന്നു പേര്‍ പത്തനംതിട്ടയിലാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് രണ്ടും. ആലപ്പുഴ, പാലക്കാട്, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചൂടിന്റെ നില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും രാവിലെ 11-നും 3-നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് പ്രേത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *