Sun. Dec 22nd, 2024
ന്യൂഡൽഹി:

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേര് മാറ്റാനുളള ബാങ്കിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക്. കഴിഞ്ഞമാസം ചേര്‍ന്ന ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഉന്നതതല സമിതിയാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ബാങ്കിന്റെ പേരുമാറ്റത്തോട് റിസര്‍വ് ബാങ്ക് അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേരിനൊപ്പം എല്‍.ഐ.സി എന്ന് ചേര്‍ക്കാനാണ് ഐ.ഡി.ബി.ഐയുടെ ശ്രമം. എല്‍.ഐ.സി. ഐ.ഡി.ബി.ഐ. ബാങ്ക് ലിമിറ്റഡ് എന്ന പേരാണ് ബാങ്ക് തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍.ഐ.സി. ഐ.ഡി.ബി.ഐ ബാങ്ക്, എല്‍.ഐ.സി. ബാങ്ക് എന്നീ പേരുകളും ബാങ്കിന്റെ പരിഗണനയിലുണ്ട്.ഐ.ഡി.ബി.ഐ. ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് എല്‍.ഐ.സി ഏറ്റെടുത്തത്.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ ബാങ്കിങ് രംഗത്തേക്കുളള ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *