കോട്ടയം:
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍, കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ ആശങ്കയും ഭയവും ഉണ്ടെന്ന് സിസ്റ്റര്‍ അനുപമ. കേസിലെ സാക്ഷികളെല്ലാം ഭയത്തിലാണ്. സാക്ഷികളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും സ്ഥലംമാറ്റാന്‍ രണ്ടു മാസങ്ങള്‍ക്കുമുമ്പ് നീക്കം നടന്നിരുന്നു.
പരാതിക്കാരിയെ ഒറ്റപ്പെടുത്താനും സാക്ഷികളെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കുറ്റപത്രം വൈകുന്നത് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനംകൊണ്ടാണ്. എത്രയും വേഗം കുറ്റപത്രം നല്‍കി സമ്മര്‍ദങ്ങളില്‍നിന്ന് രക്ഷിക്കണമെന്നും, കേസ്സിലെ പ്രധാന സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി. ഹരിശങ്കറിന് പരാതി നല്‍കി.
അതേ സമയം, കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇനിയും വൈകിയാല്‍, വീണ്ടും തെരുവിലിറങ്ങുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.