Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിലെ യൂണിവേഴ്സിറ്റികളും, ഉന്നത വിദ്യാഭ്യാസ വകുപ്പും, കേരള സർവകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന യങ് സ്കോളേഴ്സ് കോൺഗ്രസിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. “ഗവേഷണങ്ങൾ യൂണിവേഴ്സിറ്റികളിൽ മാത്രം ഒതുങ്ങിപോകരുത്. നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമാവുന്നതും, സാമൂഹികപ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ ഗവേഷണങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. കേരളത്തിന്റെ വികസന പോരായ്മകൾ പരിഹരിക്കുന്നതിനായുള്ള ഗവേഷണങ്ങൾ ഊര്ജിതമാക്കേണ്ടതുണ്ട്. അതുപോലെതന്നെ കുട്ടികളെ ഗവേഷണത്തിലേക്ക് ആകർഷിക്കാനും അധ്യാപകർക്ക് സാധിക്കണം. പരമ്പരാഗത അറിവുകളെ ജനപകര പ്രദമായി പ്രവർത്തനങ്ങളിൽ വരുത്തുവാനും ഗവേഷണങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.” ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മാർച്ച് 16, 17 തീയതികളിൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലും, എ.കെ.ജി.ഹാളിലുമായാണ് കോൺഗ്രസ് നടക്കുന്നത്. പൊളിറ്റിക്കൽ ഇക്കോണമി,മാധ്യമങ്ങളും ജനാധിപത്യവും, സംസ്കാരവും വിദ്യാഭ്യാസവും, ഐ.ടി രംഗത്തെ വെല്ലുവിളികളും സാധ്യതകളും, കായികം, ലിംഗ നീതിയും സാമൂഹിക നീതിയും, ശാസ്ത്ര സാങ്കേതിക വിദ്യയും ക്യാപിറ്റലിസവും എന്നിങ്ങനെ എട്ടു മേഖലയിലായാണ് സെഷനുകൾ നടക്കുന്നത്. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പ്രമുഖർ രണ്ടു ദിവസങ്ങളിലായി പങ്കുചേരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി, ആയിരത്തിലധികം ഗവേഷകരും, വിദ്യാർത്ഥികളും, അധ്യാപകരുമാണ് എത്തിച്ചേർന്നിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *