Mon. Dec 23rd, 2024
ന്യൂ ഡൽഹി:

ലോകമെമ്പാടും സമാധാന ചർച്ചകൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ തീവ്ര വലതു പക്ഷ മാധ്യമങ്ങളായ റിപ്പബ്ലിക്ക് ടി.വി ഉൾപ്പെടെയുള്ളവ ചാനെൽ റൂമിലിരുന്നുകൊണ്ട് യുദ്ധത്തിനായി ആക്രോശിക്കുന്നത്? രാജ്യ സുരക്ഷയും ദേശ സ്നേഹവും മാത്രമാണോ ഇവരുടെ ലക്‌ഷ്യം? അല്ല!

പ്രശസ്ഥ വ്യവസായിയും സംരംഭകനും ബി.ജെ.പി. യുടെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പി.യുമായ രാജീവ് ചന്ദ്രശേഖരന്റെ നിക്ഷേപങ്ങളെ പറ്റിയുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

സാമൂഹിക പ്രവർത്തകനും “അവർ ഡെമോക്രസി” എന്ന സംഘടനയുടെ സ്ഥാപകനുമായ ബിലാൽ സെയ്‌ദിയാണ് രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപങ്ങളെ പറ്റിയുള്ള നിരീക്ഷണങ്ങൾ അവതരിപ്പിച്ചത്.

“axiscades എന്ന കമ്പനിയുടെ വെബ്സൈറ്റിന്റെ വിവരണങ്ങളാണ് ചുവടെയുള്ള സ്ക്രീൻ ഷോട്ടിൽ. രാജ്യ സുരക്ഷയ്ക്കും പ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്. അവർക്ക് ലാഭം ലഭിക്കണമെങ്കിൽ യുദ്ധങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അല്ലായെങ്കിൽ അവർക്ക് നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളു.

ആർക്കാണ് ഈ കമ്പനിയിൽ നിക്ഷേപം ഉള്ളത്? ഊഹിക്കൂ, അതെ ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറിന്.

കാര്യം പിടികിട്ടിയോ?

ഇല്ല?

രാജീവ് ചന്ദ്രശേഖറിന് റിപ്പബ്ലിക്ക് ടി.വി.യിലും നിക്ഷേപം ഉണ്ട്. ഇപ്പോൾ മനസിലായോ ഇങ്ങനെയാണ് ബിസിനസ് നടക്കുന്നത്.

നിങ്ങൾ യുദ്ധം ഉണ്ടാക്കാൻ സാധ്യതയുള്ള കുറച്ചു ജേർണലിസ്റ്റുകളെ വാങ്ങുന്നു, എന്നിട്ട് നിങ്ങളുടെ ഉപകരണങ്ങൾ വിൽക്കുന്നു.

മുൻകാലങ്ങളിൽ കോർപറേറ്റുകൾ പി.ആർ. കമ്പനികളെ വാങ്ങിയപോലെ ഇന്ന് പുതിയ സംഘടനകളെ വാങ്ങുന്നു.”

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്സിസ്‌കെട്സിനു ന്യൂ ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ഓഫീസുണ്ട്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജുപിറ്റർ ക്യാപിറ്റൽ എന്ന പ്രൈവറ്റ് കമ്പനിയുടെ സ്ഥാപകനും കൂടിയാണ് രാജീവ് ചന്ദ്രശേഖർ. 2005 ൽ ആരംഭജിച്ച ഈ സ്ഥാപനം മാധ്യമ രംഗത്തും സാങ്കേതിക വിദ്യാ രംഗത്തുമാണ് പ്രവർത്തിക്കുന്നത്. നൂറു മില്യൺ ഡോളർ മൂലധനത്തിലാരംഭിച്ച ഈ കമ്പനി ഒൻപതു രാജ്യങ്ങളിലധികം പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനിയുടെ പോർട്ട് ഫോളിയോ കമ്പനിയായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പബ്ലിക്ക് ടി.വി യുടെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളാണ്. ഏതാണ്ട് മുപ്പത് കോടി രൂപയാണ് നിക്ഷേപിച്ചത്.

യുദ്ധക്കൊതിയയന്മാരായ ആളുകളുടെ മുഖം മൂടി അഴിയുമ്പോൾ തന്നെ, എന്തിനാണവർ യുദ്ധം ആഗ്രഹിക്കുന്നതെന്ന് കൂടെ വ്യക്തമായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *