Fri. Dec 27th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വീണ്ടും സൂര്യതാപ മുന്നറിയിപ്പ്. രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ താപ നില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകള്‍ക്കാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകല്‍ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ആളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *