Wed. Nov 6th, 2024
ബെയ്‌ജിങ്:

ചൈനയിലെ പ്രധാനപ്പെട്ട മതങ്ങളായ ക്രിസ്തുമതം, ബുദ്ധിസം, ഇസ്ലാം എന്നിവയ്ക്ക് സര്‍ക്കാര്‍ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി അംഗങ്ങള്‍ നിരീശ്വരവാദികളായി പറയുന്നുണ്ടെങ്കിലും, സര്‍ക്കാര്‍, നിരോധിച്ച അന്തവിശ്വാസങ്ങളുടെ (ജ്യോതിഷം) പുറകെയാണ്. സമീപ വര്‍ഷങ്ങളില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാര്‍ട്ടിയുടെ ശക്തി എത്രത്തോളം വലുതാണെന്ന് അതിന്റെ നേതൃത്വപാടവം നോക്കിയാല്‍ മനസ്സിലാകും.
അത് എങ്ങനെ ശക്തിപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള ദീര്‍ഘമായ ഒരു പ്രസ്താവന പാര്‍ട്ടി ഔദ്യോഗികമായി സിന്‍ഹുവ ന്യൂസ് ഏജന്‍സിക്ക് നല്‍കി. അതില്‍ പറയുന്നത്, മാര്‍ക്‌സിസമാണ് ചൈനയ്ക്കും പാര്‍ട്ടിക്കും വഴികാട്ടിയായത്. എന്നാല്‍, ചിലര്‍ മാര്‍ക്‌സിലും ലെനിനിലും വിശ്വസിക്കുന്നില്ല. പകരം ചില അന്ധവിശ്വാസങ്ങളുടെ (പ്രേതവും, പിശാചും) പിറകെയാണ്. പണത്തില്‍ വിശ്വസിക്കുകയും, സത്യം എന്നതില്‍ വിശ്വസിക്കാതെയും ചിലര്‍ ഉണ്ടെന്ന്, പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. മാര്‍ക്‌സിസത്തിനെതിരെ വ്യതിചലിക്കുന്നതും, തെറ്റിദ്ധരിപ്പിക്കുന്നതും, നിഷേധിക്കുന്നതുമായ എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തീര്‍ച്ചയായും പാര്‍ട്ടി എതിര്‍ക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

പാര്‍ട്ടി, കാറൽ മാര്‍ക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവെന്നും, ആ തീരുമാനം തികച്ചും ശരിയാണെന്നും കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞിരുന്നു. അദ്ദേഹം ജര്‍മ്മന്‍ തത്ത്വചിന്തകനായ കാറൽ മാക്‌സിന്റെ 200ാം ജന്മദിന വാര്‍ഷികത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് ജനത, പ്രത്യേകിച്ചും രാജ്യത്തിലെ നേതാക്കള്‍, ജ്യോതിഷത്തിലും, ജിയോണിസിയിലും (soothsaying and geomancy) വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്ന ദീര്‍ഘമായ ഒരു പാരമ്പര്യമുണ്ട്. അവര്‍ക്ക് തങ്ങളുടെ സംശയങ്ങളുടെ, പ്രശ്‌നങ്ങളുടെ, ഉത്തരത്തിനായാണ് ഇത്തരം വിശ്വാസത്തില്‍ എത്തിച്ചേരുന്നത്. 2012 അവസാനത്തോടെ അധികാരത്തില്‍ വന്ന പ്രസിഡന്റ്, അഴിമതിയുടെ പേരില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ജയിലിലാക്കിയതിന്റെ ഇടയിലും ഈ അന്ധവിശ്വാസങ്ങൾ കൂടുതൽ അപകടകരമായി ഉയർന്നിട്ടുണ്ട്.

ആധുനിക ചൈനയുടെ സ്ഥാപകനായ മാവോ സേതുങ് 1949 ലെ വിപ്ലവത്തിനു ശേഷം അന്ധവിശ്വാസങ്ങള്‍ ചൈനയില്‍ നിരോധിച്ചിരുന്നു. പക്ഷേ, 1970 കളുടെ അവസാനത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ആധുനിക ചൈനയുടെ ഔദ്യോഗികമായ നിരീശ്വര രാഷ്ട്രം എന്ന സങ്കല്‍പ്പത്തിനിടയ്ക്കും, അന്ധവിശ്വാസങ്ങൾ തിരിച്ചുവരവു നടത്തി.

അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഷൗ യോങ്കാംഗിന് ജയിലിലാക്കിയതാണ്. സിന്‍ജിയാങ് സേജ് എന്ന് വിളിപ്പേരുളള പടിഞ്ഞാറന്‍ മേഖലയിലുളള ജ്യോതിഷക്കാരനായ കൗ യോഴാങ്ങിന് സംസ്ഥാനത്തിന്റെ വിലപ്പെട്ട രേഖകള്‍ കൈമാറിയതിനാണ് ഉദ്യോഗസ്ഥനെ ജയിലിലാക്കിയത്. ഷി ചിങ് പാര്‍ട്ടി നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. കൂടാതെ, ‘വ്യക്തിവാദം, വികേന്ദ്രീകരണം, ഉദാരവത്കരണം’, എന്നിവയ്ക്ക് എതിരായി പ്രസ്താവനയും നടത്തി. പാര്‍ട്ടിയഗംങ്ങള്‍ പാര്‍ട്ടിയുടെ പ്രത്യോയശാസ്ത്രത്തിന്‍ നിന്നു വ്യതിചെലിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിൽ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്മതിക്കുകയില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരായ രിതിയില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടുപിടിക്കാന്‍ പാര്‍ട്ടിയുടെ ആന്റിഅഴിമതി ക്യാമ്പെയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ടിയാനന്‍മെന്‍ സ്‌ക്വയറിനു ചുറ്റുമുള്ള ജനാധിപത്യ പ്രക്ഷോഭകരെ പ്രതികൂലമായി അടിച്ചമര്‍ത്തിയതിന്റെ 30 ാം വാര്‍ഷികാഘോഷമടക്കമുള്ളത് ആഘോഷിച്ച് ഒരു രാഷ്ട്രീയ വ്യതിയാനം ആണ് ഉദ്ദേശിക്കുന്നതെന്ന് പാർട്ടിയുടെ അഴിമതി നിർമ്മാർജ്ജന രംഗത്തെ തലവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *