Wed. Jan 22nd, 2025
ന്യൂയോർക്ക് / ന്യൂഡൽഹി:

ഭൂമിയെ പച്ചപിടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യയും ചൈനയും മുൻപന്തിയിലെന്ന് നാസയുടെ റിപ്പോർട്ടുകൾ. “അക്ഷരാർത്ഥത്തിൽ ഭൂമി 20 വർഷത്തിനേക്കാൾ കൂടുതൽ പച്ചപുതച്ചിട്ടുണ്ടെന്നും, വളർന്നുവരുന്ന രാഷ്ട്രങ്ങളായ ഇന്ത്യയിലും ചൈനയിലുമാണ് ഇതു കൂടുതൽ എന്നും നാസയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 11 ന് നാസയുടെ ഓൺലൈൻ ജേർണലായ നേച്ചർ സസ്‌റ്റൈനബിലിറ്റി (സന്തുലിതപ്രകൃതി) വഴിയാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ടെപർത്മെന്റ്റ് ഓഫ് എര്ത് ആൻഡ് എൻവിറോണ്മെന്റ് വിഭാഗം പ്രൊഫസർ ചി ചെനും, നാസയിലെ റിസർച്ച് സയന്റിസ്റ്റായ രാമ നെമണിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
നാസയുടെ മോഡിസ് എന്ന് വിളി പേരുള്ള, മോഡറേറ്റ് റെസൊല്യൂഷൻ ഇമേജിങ് സ്‌പെക്ടറോ റേഡിയോമീറ്റർ ഉപയോഗിച്ച ഇരുപത് വർഷത്തെ ടാറ്റ ഉപയോഗിച്ചാണ് ആംസ് റിസർച്ച് സെന്റർ പഠനം നടത്തിയത്. രണ്ടു സാറ്റലൈറ്റുകളിൽ ഭൂമിയെ വളം വെയ്ക്കുന്ന ഉപകരണമാണ് മോഡിസ്.

ന്യൂഡൽഹിയിലെയും ബെയ്‌ജിങ്ങിലെയും വ്യാപകമായ വനവത്കരണപ്രവർത്തനങ്ങളുടെയും, കാർഷിക മേഖലയിലെ പുരോഗതികൊണ്ടുമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചത്.
“ഭൂമിയിലെ മൂന്നിലൊന്ന് ഹരിതവത്കരണത്തിനും കാരണം ഈ രണ്ടു രാജ്യങ്ങളാണ്. പക്ഷെ വെറും ഒൻപതു ശതമാനം മാത്രമേ ഇത് ഉൾക്കൊള്ളുന്നുള്ളൂ. എങ്കിലും, ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ എന്ന നിലയിൽ ഈ നേട്ടം സ്തുത്യര്ഹമാണ്. പൊതുവെ ജനസസംഖ്യ കൂടുതലാണെങ്കിൽ പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗവും, നശീകരണ വാർത്തകളുമാണ് ഇടം പിടിക്കാറ്.” ചെൻ പറയുന്നു.
ഇത് മനുഷ്യറുഡ് ഈപ്രവർത്തനങ്ങളുടെ ഫലമായാണെന്നാണ് നെമണി അഭിപ്രായപ്പെട്ടത്. ” ആദ്യം ഈ മാറ്റങ്ങൾ നിരീക്ഷിച്ചപ്പോൾ കാലാവസ്ഥയുടെ മാറ്റമാണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അത് മാത്രം അല്ല. ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളും ഇതിനു കാരണമായിട്ടുണ്ട്” . നെമണി കൂട്ടിച്ചേർത്തു.
രണ്ടു മില്യൺ സ്ക്വയറോളം വനങ്ങൾ 20 വർഷത്തെ അപേക്ഷിച്ച ഇന്ത്യയിൽ കൂടി വന്നിട്ടുണ്ട്. ഇത് ഏകദേശം അഞ്ചു ശതമാനത്തോളം വരും.

എന്തിരുന്നാലും ഇന്ത്യയിലും ചൈനയിലും വനഭൂമിയുടെ അളവ് കൂടിയിട്ടില്ല. പക്ഷെ, മികച്ച കാർഷിയ്ക് രീതിയിലൂടെയും,മറ്റുമാണ് ഈ രണ്ടു രാജ്യങ്ങളിലെ പച്ചപ്പ് നിലനിർത്തുന്നത്.
ഇത്തരം പ്രശനങ്ങൾ ഉണ്ടാവുമ്പോൾ നിശ്ശബ്ദരാവാതെ പ്രവർത്തിക്കുന്ന ആളുകളെയും ഈ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുണ്ട്.

1970 – 80 കാലഘട്ടത്തിൽ ഇന്ത്യയിലും ചൈനയിലും വ്യാപകമായ രീതിയിൽ പച്ചപ്പ്‌ നഷ്ടപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആളുകൾ ഈ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാവുകയും ഹരിതാഭ തിരികെ കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
വളർന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും പാരിസ്ഥിക പ്രവർത്തങ്ങൾക്കും കൂടെ പ്രാധാന്യം നൽകുന്നത് പ്രശംസാർഹനീയമാണ്.

ഭൂമിയുടെ പച്ചപ്പ് നഷ്ടപ്പെടുന്നത് തടയുന്നതിനായി വിവിധ സർക്കാർ- ഇതര സർക്കാർ സംഘടനകളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനപങ്കാളിത്തത്തോടുകൂടെ വനവൽക്കരണ പ്രവർത്തനങ്ങൾ നടക്കാറുണ്ട്. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഊർജ ഉപയോഗത്തിന്റെ കാര്യത്തിൽ വാൻ മാറ്റമാണ് വന്നത്. ലോകത്തിലെ ഏറ്റവും വലിയ വിൻഡ് മില്ലുകളിൽ രണ്ടെണ്ണവും ഇന്ത്യയിലാണ്; ജെയ്സാൽമിറും, മുപ്പണ്ടാലും. കൂടാതെ സോളാറും ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *