Wed. Jan 22nd, 2025
തിരുവനന്തപുരം:

സാധനങ്ങളുടെയും സേവനങ്ങളുടെയും മേൽ ഏർപ്പെടുത്തിയ ജി.എസ്.ടി ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായി തീരുന്നു. പരാമർശിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലത് ഇവയാണ്:

നികുതി ഭാരത്തിൽ കുറവ് വന്നെങ്കിലും സാധനങ്ങളുടെ എം.ആർ.പി. യിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. നികുതി കുറഞ്ഞത് കൊണ്ട് നീട്ടണങ്ങൾ ഉണ്ടായത് വൻകിട കോര്പറേറ്റുകൾക്ക് മാത്രമാണ്. ജി.എസ്.ടി. നടപ്പാക്കുമ്പോൾ നടപ്പാക്കണ്ടെന്നുന്ന ആന്റി പ്രൊഫിറ്റിംഗ് വകുപ്പ് (സെക്ഷൻ 177, സി.ജി.എസ്.ടി. 2017 ) ഇതുവരെയും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത് സംബന്ധിച്ചുള്ള എല്ലാ തർക്കങ്ങളും സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികൾ
എടുത്തിട്ടില്ല.

2017 ഓഗസ്റ്റ് മുതൽ 2018 മെയ് വരെയുള്ള ജി.എസ്. ടി.യുടെ കണക്കുകളാണ് ചുവടെ (രൂപ കോടിയിൽ)

ഓഗസ്റ്റ് 2017 – 93, 590
സെപ്തംബര് 2017 – 92, 029
ഒക്ടോബര് 2017 – 95,132
നവംബര് 2017 – 85,931
ഡിസംബർ 2017 – 83,716
ജനുവരി 2018 – 88,929
ഫെബ്രുവരി 2018 – 88,047
മാർച്ച് 2018 – 89,264
ഏപ്രിൽ 2018 -1,03,457
മെയ് 2018 – 94,016

ഇതര സംസ്ഥാന ട്രേഡുള്ള ഒരു വ്യാപാരി ഉൽപാദനച്ചെലവ് വഹിക്കുന്നുണ്ടെങ്കിൽ മാത്രമെ ഐ.ജി.എസ്.ടി ഓഹരികൾ സംസ്‌ഥാനത്തിന്‌ ലഭിക്കുകയുള്ളുവെന്ന് 2017 ലെ ഐ.ജി.എസ് ആക്ട്, (വകുപ്പ് 18) വ്യക്തമാക്കുന്നുണ്ട്. അതായത് അന്തർ സംസ്‌ഥാന വ്യാപാരത്തിൽ ഉണ്ടാവുന്ന സി.ജി.എസ്.ടി.യും എസ്.ജി.എസ്.ടി.യും ചേർന്നുള്ള ഐ.ജി.എസ്.ടി, കേന്ദ്രത്തിലേക്കാണ് പോകുന്നത്. കേന്ദ്രമാണിവിടെ ഒരു ക്‌ളീയറിങ് ഹൗസ് ആയി സംസ്‌ഥാനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത് സംസ്ഥാനങ്ങളുടെ ഐ.ജി.എസ്.ടി. വിഹിതം ഒരു നിശ്ചിത കാലയളവിൽ കേന്ദ്രത്തിൽ തന്നെ നിൽക്കുന്നതിനു കാരണമാവുന്നു. ഇത് സംസ്ഥാനങ്ങളിൽ വലിയ സാമ്പത്തിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇത് സംസ്ഥാനങ്ങളെ കടം വാങ്ങിക്കാൻ വലിയതോതിൽ പ്രേരിപ്പിക്കുന്നുണ്ട്.

മറ്റൊരു പ്രധാന വിമർശനം ജി.എസ്.ടി. എന്നിന്റെ പ്രവർത്തനവും ഐ.ടി രംഗത്തെ ഉന്മേഷക്കുറവുമാണ്. നികുതി ദായകർ നൽകുന്ന സമ്മറിയുടെ അടിസ്‌ഥാനത്തിൽ മാത്രമാണ് ഈ കഴിഞ്ഞ വര്ഷം മുഴുവൻ നികുതി ഈടാക്കികൊണ്ടിരിന്നത്. ഇതിൽ നിന്നും ക്രെഡിറ്റ് ക്ലെയിമുകളുടെ കൃത്യത പരിശോധിക്കാൻ സാധ്യമല്ല. നികുതി റിട്ടേണുകളുടെ അന്തിമ ഫോർമാറ്റിൽ ജി.എസ്.ടി കൌൺസിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇത് വരുമാനത്തിൽ ഗണ്യമായ കുറവു വരുത്തുക മാത്രമല്ല കയറ്റുമതി റീഫണ്ടുകൾ ഗണ്യമായി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യും.

ഇ-വേ ബിൽ നടപ്പാക്കുന്നതിലെ കാലതാമസവും ചെക്ക് പോസ്റ്റുകളുടെ അടിയന്തിരമായ നിരോധനവും നികുതി വെട്ടിപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും അന്തർ സംസ്ഥാന വ്യാപാരത്തിൽ, ഏതൊക്കെ വസ്തുക്കളാണ് കൈമാറുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമില്ല.

ആരംഭ വർഷത്തിൽ തന്നെ നിരവധി സ്ഥിരത കൈവരിക്കാൻ ഈ നിയമ പരിഷ്‌ക്കാരത്തിനു സാധിച്ചിട്ടില്ല. നിയമ പരവും അല്ലാതെ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജി.എസ്.ടിയുടെ ഫലപ്രാപ്തി കുറച്ചു. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഇല്ലാതാക്കി. ഒരു ഇടക്കാലയളവിലേക്ക് ഈ മാറ്റങ്ങൾ അസ്വീകാര്യമാണ്. ജി.എസ്.ടിയുടെ ചട്ടക്കൂടുകൾ പുനഃപരിശോധിക്കുന്നതിനുള്ള ഒരു തീരുമാനങ്ങൾ ഉടനെ തന്നെ ഉണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ വളരെ ദോഷമായി ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *