Fri. Nov 22nd, 2024
ഗാസ:

കഴിഞ്ഞ വര്‍ഷം ഗാസയില്‍ പ്രതിഷേധ പ്രകടനത്തിനിടെ, 189 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 6,100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് യു.എന്‍ സ്വതന്ത്ര സംഘത്തിന്റെ അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഇസ്രായേല്‍ സുരക്ഷാ സേനകളാണ് ഇത്തരത്തില്‍ മനുഷ്യരാശിക്കെതിരായ യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഇസ്രായേല്‍ ഗാസ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന യുദ്ധത്തില്‍ ഒരു പാലസ്തീന്‍കാരനായ കുട്ടിയെ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് അവിടെ നിന്ന് ഒഴിപ്പിച്ചത്. ഇസ്രയേലി സേന, സ്‌നിപറുകള്‍, കമാന്‍ഡര്‍മാര്‍ എന്നവരുൾപ്പെടെയുള്ള നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് കരുതുന്നവരെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതായി സ്വതന്ത്ര സംഘം അറിയിച്ചു. ഇസ്രായേല്‍ ഇവര്‍ക്കെതിരെ വിചാരണ നടത്തും.

‘ഇസ്രായേല്‍ സുരക്ഷാ സേന വിഭാഗം കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തവര്‍ ഏറെയാണ്. അംഗഭംഗം സംഭവിച്ചവര്‍ യുദ്ധവുമായി നേരിട്ട് പങ്കില്ലാത്ത സാധാരണ ജനങ്ങളാണ്. കുട്ടികള്‍, ജേണലിസ്റ്റുകള്‍, വീല്‍ചെയറിലുണ്ടായിരുന്നവര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അഭിമുഖീകരിച്ചത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുകയും യു.എന്‍. മനുഷ്യാവകാശ കൌണ്‍സില്‍ ഇതിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ‘ഇസ്രയേലിനു നേരെ കളള പ്രചരണങ്ങള്‍ നടത്തി രാജ്യത്തിനെതിരെ വിദ്വേഷം വളര്‍ത്തുകയാണ് ഈ റിപ്പോര്‍ട്ട് വഴി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ അതിര്‍ത്തിയില്‍ സായുധ സേന തീവ്രവാദികള്‍ നടത്തിയ കടന്നുകയറ്റവും ആക്രമണവും തടയാനാണ് പട്ടാളം ശ്രമിച്ചത്

ഇസ്രായേലിലും ഗാസ്സയിലും വെസ്റ്റ് ബാങ്കിലുമുളള ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി ഇതിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

1948 ല്‍ ഇസ്രയേല്‍ സ്ഥാപിതമായപ്പോള്‍ അവിടെ കുടിങ്ങിപ്പോയ ഗാസ്സയില്‍ നിന്നുളളവരുടെ സ്ഥലവും കുടുംബാങ്ങളുടെയും മേല്‍ ചുമത്തിയ നിയന്ത്രണം എടുത്തുകളയെണമെന്നശ്വമായിട്ടാണ് ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന പ്രതിഷേധം1..189 പ്രതിഷേധക്കാരെ 183 പേര്‍ കൊല്ലപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തി. ഇവരില്‍ പലരും അംഗഭംഗം വന്നവരാണ്. ഇസ്രായേല്‍ സൈനിക മേധാവികള്‍ സായുധസേനയ്ക്ക് നേരെ വെടിയുതിര്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. ഉത്തരവില്‍ മുട്ടിനു താഴെ വെടിവെയ്ക്കുവാനാണ് പറഞ്ഞിരിക്കുന്നത്, അതുകൊണ്ടാണ് പരിക്ക്േറ്റവരുടെ എണ്ണം വര്‍ധിച്ചത്. അന്താരാഷ്ട്ര നിയമത്തില്‍ ഇസ്രയേലിന്റെ പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാവില്ല. കാലിനു വെടിയേറ്റവര്‍ 122 പേരുണ്ട്. ഇതില്‍ 20 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടിട്ടില്ല. എന്നാല്‍ ഒരാള്‍ കൊല്ലപ്പെട്ടെങ്കിലും അത് പ്രതിഷേധപ്രകടനത്തില്‍ അല്ലെന്നും എന്നാല്‍ നാല് പേര്‍ക്ക് പരിക്കേറ്റുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം സൈനികന്‍ മരിച്ചത് പ്രതിഷേധപ്രകടനത്തിലാണെന്ന് ഇസ്രയേലി സൈനിക വക്താവ് വാദിച്ചു. ‘അവരെ ആക്രമിക്കാന്‍ വന്നതുകൊണ്ടാണ് പ്രത്യാക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

2018 മാര്‍ച്ച് 30 മുതല്‍ ഡിസംബര്‍ 31 വരെയുളള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുലളത്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നൂറുകണക്കിന് അഭിമുഖങ്ങള്‍, സാക്ഷികള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍, വീഡിയോ, ഡ്രോണ്‍ ഫൂട്ടേജ്, ഫോട്ടോഗ്രാഫുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.മേയ് 14 ന് ഇസ്രയേലിന്റെ സൈന്യം 60 ഓളം പ്രവര്‍ത്തകരെയാണ് വധിച്ചത്. 2014 ലെ സൈനിക ആക്രമണത്തിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ഈ യുദ്ധത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കൂരകൃത്യം നടത്തിയവരെ ശിക്ഷിക്കാന്‍ സാധിക്കില്ല എന്നാല്‍ യുദ്ധത്തില്‍ ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി

ലോക മനുഷ്യാവകാശ കമ്മീഷണറായ മിഷേല്‍ ബാഷെലെറ്റ് ഈ റിരപ്പോര്‍ട്ട് ഐസിസിയുടെ പങ്കുവയ്ക്കണമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഇസ്രയേല്‍ ഐസിസിയുടെ അംഗമല്ലാത്തതിനാല്‍ അതിന്റെ അധികാരപരിധി ഈ വിഷയം വരില്ല. പക്ഷേ 2015 ല്‍ പാലസ്തീനിയന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ മനുഷ്യാവകാശ ലംഘന ആരോപണങ്ങളെക്കുറിച്ച് ഹേഗ് ആസ്ഥാനമായ കോടതി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടണ്ട്.

ഗാസ മുനമ്പും, തീരദേശ പ്രദേശവും, 2 ദശലക്ഷം പലസ്തീനികളും ഇസ്ലാമിക ഗ്രൂപ്പായ ഹമാസിന്റെ നിയന്ത്രണത്തിലാണ്. 2005 ല്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിച്ചെങ്കിലും, ഭൂമിയുടെയും കടലിന്റെയും അതിര്‍ത്തില്‍ കനത്ത സുരക്ഷയാണുളളത്. ഗാസയില്‍ നിന്നും പുറത്തുമുള്ള നീക്കങ്ങളെ ഈജിപ്റ്റും നിയന്ത്രിക്കുന്നുണ്ട്.

ഈ ലംഘനങ്ങളില്‍ ചിലത് മനുഷ്യര്‍ക്കെതിരായ യുദ്ധങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ ഇസ്രായേലിനാല്‍ ഉടനെ അന്വേഷണം നടത്തമെന്നും അര്‍ജന്റീന നിയമ വിദഗ്ദ്ധനായ പാനല്‍ ചെയര്‍ സാന്റിയാഗോ കാന്റണ്‍ പറഞ്ഞു.പ്രതിഷേധിക്കുന്നവര്‍ അങ്ങേയറ്റം നിരാശയിലാണ് അവരുടെ ജീവിതം ഒരിക്കലും സമാധാനപരമായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്തര്‍ദേശീയ മാനുഷികമായ നിയമലംഘനമാണ് ഇസ്രയേലി സൈന്യം ഗാസ്സയില്‍ നടത്തിയത്. കൊലപ്പെടുത്തിയവരില്‍ മുപ്പത്തഞ്ചു കുട്ടികള്‍, രണ്ട് പത്രപ്രവര്‍ത്തകര്‍, 3 സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.

അവര്‍ മനഃപൂര്‍വ്വമാണ് കുട്ടികളെയും വൈകല്യമുള്ളവരെയും ജേണലിസ്റ്റുകളെ വെടിവച്ചു കൊന്നതെന്ന് പാനല്‍ അംഗം ബംഗ്ലാദേശിലെ സുപ്രീംകോടതി അഭിഭാഷകനായ സാലൂ ഹുസൈന്‍ പറഞ്ഞു.

‘വികലാഗനായ ഒരാള്‍ തന്റെ വീല്‍ചെയറിലിരുന്ന് വെടിയേറ്റു കൊല്ലപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി.’ രണ്ട് വ്യത്യസ്ത ദിവസങ്ങളില്‍ ക്രച്ചസ്സില്‍ നടന്നുപോയവരെ തലയ്ക്ക് വെടിവെച്ച് കൊന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്ന സമയത്ത് തങ്ങളുടെ സൈനികര്‍ തോക്കുകളും ഗ്രനേഡുകളും ആക്രമണത്തിനെ തടയാന്‍ ഉപയോഗിക്കൈാറുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു.

ഇസ്രായേല്‍ കൃഷിഭൂമി നശിപ്പിക്കുന്ന ഉപകരണങ്ങള്‍, ബലൂണുകള്‍ എന്നിവയുടെ ഉപയോഗം ഗാസ അധികൃതര്‍ നിര്‍ത്തിവയ്ക്കണമെന്ന് പാനല്‍ അംഗം ബെറ്റി മുറുങ്കി പറഞ്ഞു.

ഗാസയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കാന്‍ ഇസ്രായേല്‍ അധിനിവേശ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് യു.എന്‍ പാനലാണ് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ‘ഹമാസ് ഉദ്യോഗസ്ഥനായ ഇസ്മായില്‍ റുദ്വാന്‍ ഗാസയില്‍ റോയിട്ടറോട് പറഞ്ഞു.

കഴിഞ്ഞ ദശാബ്ദത്തില്‍ ഇസ്രയേലും ഹമാസും മൂന്നു യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *