കോഴിക്കോട്:
ദേശീയ ഗ്രാമീണ വികസന മന്ത്രാലയവും, നൈപുണ്യ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ അടുത്ത ബാച്ചിലേക്കു ജില്ലയിൽ നിന്നുള്ള ന്യൂനപക്ഷ, എസ്.സി/എസ്.ടി വിഭാഗത്തിലെ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് മൂന്ന് മാസത്തെ പരിശീലത്തിനു ശേഷം ജോലിനേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പ്രവേശനം നേടുന്നവർക്ക് യൂണിഫോം, ബുക്ക്ബാഗ്, യാത്രാച്ചെലവ് (9000രൂപ) എന്നിവ സൗജന്യമായി ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ 8086619477, 7293192934, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പ്രവേശനത്തിനുള്ള അവസാന തിയ്യതി മാർച്ച് 18.