Wed. Dec 18th, 2024
ക്രൈസ്റ്റ്ചർച്ച്:

ന്യൂസിലാൻഡിലെ തിരക്കേറിയ രണ്ടു മുസ്‌ലിം പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തിയവർക്കു നേരെയുണ്ടായ വെടിവയ്പ്പിൽ 40 മരണം. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20 ൽ അധികം പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.

അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടൻ ടാറന്റ് (28) ആണ് നരനായാട്ടിന് പിന്നിൽ. ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും, ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ്, അക്രമി പള്ളിക്കുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ, പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയാണ്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് അ​ൽ നൂ​ർ മുസ്ലിം പള്ളിയിലാണ് ആ​ദ്യം വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പി​ന്നാ​ലെ ലി​ൻ​ഡു​വി​ലെ പ​ള്ളി​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഹെ​ഗ്‌​ലി പാ​ർ​ക്കി​ലെ പ​ള്ളി​യി​ൽ സൈ​നി​ക​ന്റെ വേ​ഷ​ത്തി​ലെ​ത്തി​യ ആ​യു​ധ​ധാ​രി ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇതു ന്യൂസിലൻഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലൻഡിലെ എല്ലാ മുസ്‌ലിം പള്ളികളും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. തെരുവുകളിൽനിന്നു വിട്ടുനിൽക്കണമെന്നും പ്രധാന കെട്ടിടങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പോലീസ് നിർദ്ദേശമനുസരിച്ച് പൂട്ടി.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആർക്കും പരുക്കില്ലെന്നും, എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. ബംഗ്ലാദേശ് – ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *