കാസര്‍കോട്:
മുഖ്യമന്ത്രി പിണറായി വിജയന് വരാത്തിടത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന് കൃഷ്ണന്. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയിട്ടില്ല. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കേരള സന്ദര്‍ശനത്തിനിടെ പെരിയയില്‍ എത്തിയ രാഹുല്‍ ഗാന്ധി കൃപേഷിന്റേയും ശരത്ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.