Mon. Dec 23rd, 2024
തിരുവനന്തപുരം:

എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെത്തുടര്‍ന്നു മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ആദായനികുതി കമ്മിഷണര്‍ ആര്‍. മോഹനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസം രാജിവച്ച നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍. മോഹന്‍.

സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയാണ് മോഹന്റെ നിയമനം. അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ അറിയിച്ച ശേഷമാണു മുഖ്യമന്ത്രി നിയമനം നടത്തിയത്.

ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐ.ആര്‍.എസ്) ചേരുന്നതിനു മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫിസറായിരുന്നു ആര്‍. മോഹന്‍. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു. തുടര്‍ന്നു തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ സീനിയര്‍ കണ്‍സല്‍റ്റന്റും സി.ഡി.എസില്‍ വിസിറ്റിങ് ഫെലോയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *