Sun. Dec 22nd, 2024
ന്യൂഡൽഹി:

രാജ്യത്തെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ യു. ജി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. മുതലായ കോഴ്സുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ആരംഭിച്ചു. മാർച്ച് 15 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓൺലൈൻ ഒബ്ജെക്റ്റീവ് ടൈപ്പ് പരീക്ഷയായിരിക്കും. ദേശീയ പരീക്ഷാ ഏജൻസി ആയ എൻ.ടി.എയ്ക്കാണ് പരീക്ഷാ ചുമതല. കഴിഞ്ഞ വർഷം വരെ വിവരാണാത്മകമായ എഴുത്തു പരീക്ഷയായിരുന്നു.

മാനവീക-ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന യൂണിവേഴ്സിറ്റിയിൽ പത്തൊൻപത് സ്കൂളുകളിലും സെന്ററുകളിലുമായി എഴുപതിയഞ്ചിലധികം യു. ജി.,പി.ജി, എം.ഫിൽ, പി.എച്ച്.ഡി, കോഴ്സുകളാണുള്ളത്.
ആദ്യമിറങ്ങിയ പ്രോസ്പെക്റ്റസ്സിൽ ഫീസ് വർദ്ധന ഉണ്ടായിരുന്നു. പിന്നീട് വൻ പ്രതിഷേധത്തെത്തുടർന്ന് ഫീസ് കുറച്ചു. ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് ഒരു വിഷയത്തിനു 530 രൂപയാണ്. ഒരാൾക്ക് പരമാവധി മൂന്നു കോഴ്സുകൾക്ക് അപേക്ഷിക്കാം. മൂന്നിനും കൂടെ ആകെ ഫീസ് 1000 രൂപയാണ് ആവുക. ഒ.ബി.സി, എസ്.സി, എസ്. ടി, വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്.

രാജ്യ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നതിനാലും, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അലയൊലികൾ പ്രതിഫലിക്കുന്നതിനാലും, ജെ.എൻ.യു വളരെയധികം സജീവമായ ക്യാമ്പസാണ്. മെയ് അവസാനവാരമാണ് പരീക്ഷകൾ. കേരളത്തിൽ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15.

Leave a Reply

Your email address will not be published. Required fields are marked *