Thu. Jan 23rd, 2025
തിരുവനന്തപുരം:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍, മെയ് മാസങ്ങളിലായി കണ്ണൂര്‍, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ 60 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക.

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ് എഴുതി സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക സ്കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം, 695 585 എന്ന വിലാസത്തില്‍ 2019 ഏപ്രില്‍ 3 ന് കിട്ടത്തക്കവിധം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍, താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് പയ്യന്നൂരിലും, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലുള്ളവര്‍ക്ക് വൈത്തിരിയിലും തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് കോതമംഗലത്തും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് തിരുവനന്തപുരത്തും നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാം. ക്യാമ്പില്‍ ചലച്ചിത്ര രംഗത്തെ വിദഗ്ദ്ധര്‍ ക്ളാസുകള്‍ നയിക്കും. എല്ലാ ദിവസവും ക്ളാസിക് ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *