Mon. Dec 23rd, 2024
കോട്ടയം:

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ തോട്ടയ്ക്കാട് കൊണ്ടോടിക്കല്‍ റോസമ്മ ചാക്കോ (93) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച വൈകിട്ട് 5-നു കൊണ്ടോടിക്കല്‍ തറവാട്ടില്‍ കൊണ്ടുവരും. സംസ്‌കാരം ഞായറാഴ്ച 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.

ഇടുക്കി മണ്ഡലത്തില്‍ നിന്ന് 1987-ല്‍ ആദ്യമായി നിയമസഭാംഗമായി. 1991 ല്‍ ചാലക്കുടി, 1996 ല്‍ മണലൂര്‍ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് ജന. സെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. തോട്ടയ്ക്കാട് കൊണ്ടോടിക്കല്‍ പരേതരായ സി. ചാക്കോയുടെയും മറിയാമ്മയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങള്‍: പരേതരായ ടി.സി.ചാക്കോ, സിസ്റ്റര്‍ ഡെല്‍ഫിന്‍ കൊണ്ടോടി, ചിന്നമ്മ.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തുടങ്ങിയവര്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *