Sun. Jan 19th, 2025
കൊച്ചി:

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈംഗികപീഡനം നടത്തിയെന്ന, യുവതിയുടെ ആരോപണത്തില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുത്തു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍, കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശ്, വണ്ടൂര്‍ എം.എല്‍.എ. എ.പി. അനില്‍കുമാര്‍ എന്നിവരുടെ പേരിലാണ് ക്രൈംബ്രാഞ്ച് കേസ്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എം.എല്‍.എ.മാര്‍ക്കെതിരെ കേസ്സെടുക്കാമെന്ന് സോളാര്‍ അന്വേഷണ കമ്മീഷന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്ന് യുവതിയെ 2013-ല്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നത്. ഇതേ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കേസെടുത്തെങ്കിലും, തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം തടസ്സപ്പെടുകയായിരുന്നു.
അതേ സമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.എല്‍.എ ഹൈബി ഈഡന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *