Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും പങ്കെടുക്കും. ഏഴു ഘട്ടങ്ങളിലായാണ് 17ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.

ജമ്മു കാശ്മീരില്‍ അഞ്ചു ഘട്ടങ്ങളിലായും ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴു ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. നാലാം തീയതി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

Leave a Reply

Your email address will not be published. Required fields are marked *