Mon. Dec 23rd, 2024
തിരുവനന്തപുരം:

പട്ടികജാതിവികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്‌കർ ഭവനില്‍ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

നാലുമാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/പ്രസ്തുതകോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും /ബി.എസ് സി. (കംമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണികസ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം.

പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും wwww.cybesrri.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും മാര്‍ച്ച് 25 നകം സൈബര്‍ ശ്രീസെന്റര്‍, അംബേദ്‌കർ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷ cybesrrtiraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിലായും അയക്കാം. ഫോണ്‍: 8281627887, 9947692219

Leave a Reply

Your email address will not be published. Required fields are marked *