തിരുവനന്തപുരം:
തിരഞ്ഞെടുപ്പില്‍, ശബരിമല, പ്രചാരണ വിഷയമാക്കരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നു കുമ്മനം രാജശേഖരന്‍. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകശ ലംഘനത്തിന്റെ വലിയ ഉദാഹരണമാണത്. ഇക്കാര്യം തീര്‍ച്ചയായും തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസര്‍ക്കാര്‍ നിയോഗിച്ച തിരഞ്ഞെടുപ്പുദ്യോഗസ്ഥനാണ്, ശബരിമല, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ല, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പറയേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.