Fri. Jan 24th, 2025
കോഴിക്കോട്:

2018 -2019 വര്‍ഷത്തെ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി, ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം), ജനിതക വൈവിധ്യ സംരക്ഷകന്‍ (ജന്തുജാലം), ജൈവ വൈവിധ്യ സ്‌കൂള്‍, ജൈവ വൈവിധ്യ കോളേജ്, ഹരിത പത്രപ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ഹരിത ഇലക്ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍ (മലയാളം), ഹരിത സ്ഥാപനം (ഗവണ്മെന്റ്) ജൈവ വൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജെവ വൈവിധ്യസംഘടന (എന്‍.ജി.ഒ), മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി (ബി.എം.സി)എന്നീ മേഖലകളിലാണ് പുരസ്‌കാരങ്ങള്‍.

അപേക്ഷകളും അനുബന്ധ രേഖകളും മാര്‍ച്ച് 30 നകം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധബാര്‍ഡ്, എല്‍-14,ജയ്ഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവന്തപുരം -695 011 (ഫോണ്‍ നമ്പര്‍: 0471- 2554740) എന്ന വിലാസത്തില്‍ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *