കൊല്ലം:
രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില. 2018-19-ല്‍ 8400 രൂപയായിരുന്നു ടിന്നിന് വില. 2017-ല്‍ 8575.95 രൂപയും. 2016-ല്‍ 8406.75 രൂപയായിരുന്നു വില.
എന്നാല്‍, തോട്ടണ്ടിയുടെ വിലയില്‍ ആനുപാതികമായ കുറവ് വന്നിട്ടുമില്ലെന്നത് നേരിയ ആശ്വാസം പകരുന്നു. പരിപ്പിന്റെ വിലയിടിവ് ഏറ്റവും പ്രതികൂലമായി ബാധിച്ചത് പൊതുമേഖലാ സ്ഥാപനമായ കശുവണ്ടിവികസന കോര്‍പ്പറേഷനെയും കാപ്പെക്സിനെയുമാണ്. സര്‍ക്കാര്‍ ഇടപെട്ട് ബാങ്ക് വായ്പകള്‍ ഉദാരമാക്കുകയും അടച്ചിട്ട സ്വകാര്യ കമ്പനികള്‍ 15-ന് തുറക്കാനിരിക്കെയാണ് ഈ വിലയിടിച്ചില്‍. ഇത് കാരണം കമ്പനികള്‍ തുറക്കുന്നത് നീണ്ടുപോകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വിയറ്റ്നാം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി വന്‍തോതില്‍ ഇറക്കുമതിചെയ്ത് സംസ്‌കരിക്കുന്നതാണ് വില കുറയാന്‍ കാരണമായത്.