Fri. Nov 22nd, 2024
ആലപ്പുഴ:

തൊഴിലെടുത്തിട്ടും കൂലി കിട്ടാതെ സംസ്ഥാനത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍. കഴിഞ്ഞ നവംബര്‍ മുതലുള്ള കൂലിയാണ് മുടങ്ങി കിടക്കുന്നത്. 1,028 കോടിയോളം രൂപയാണ് കുടിശ്ശികയായി കിടക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്കു കാരണം. തൊഴിലുറപ്പ് നിയമമനുസരിച്ച്, ജോലി ചെയ്തു 14 ദിവസത്തിനകം കൂലി നല്‍കണം. എന്നാല്‍, കേന്ദ്ര സര്‍ക്കാരില്‍നിന്നു തുക വൈകിയാല്‍ നഷ്ടപരിഹാരത്തിന് അവകാശമില്ലെന്ന വകുപ്പും ഈ നിയമത്തിലുണ്ട്.

തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൂലിയെത്തുന്നത്. നിലവില്‍ 100 ദിനം തൊഴിലെടുത്തതിന്റെ കൂലി തന്നെ ലഭിക്കാത്ത സാഹചര്യത്തില്‍, കേന്ദ്രം അനുവദിച്ച 50 അധിക ദിനം തൊഴിലിന്റെ കാര്യത്തിലും തൊഴിലാളികള്‍ ആശങ്കയിലാണ്. ഏഴൂ കോടിയുടെ അധിക തൊഴില്‍ ദിനങ്ങളാണ് കേന്ദ്രം പുതുക്കി അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടി പേരാണ് ഈ പദ്ധതി വഴി തൊഴിലെടുത്തത്. ഏകദേശം 2,67,405 കുടുംബങ്ങളാണ് ജോലിയെടുത്തത്. 2,640 കോടി രൂപയുടെ തൊഴിലാണ് എടുത്തിട്ടുള്ളത്. എന്നാല്‍, കേരളം പോലെ ചെറിയ സംസ്ഥാനത്ത് ഇത്രയും തൊഴില്‍ ദിനങ്ങളും ചെലവും വന്നതു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണു കേന്ദ്ര അധികൃതര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *