കോഴിക്കോട്:
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് രോഗകാലത്തെ അനുഭവങ്ങള്‍ പുസ്തകത്താളുകളിലാക്കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ‘പ്രതിരോധത്തിന്റെ ദിനങ്ങള്‍ പാഠങ്ങള്‍’ എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി, കഥാകാരന്‍ ടി. പത്മനാഭന്‍ ഏറ്റുവാങ്ങി.
നിപ വൈറസ് ബാധയെ കീഴടക്കിയതിന്റെ അനുഭവങ്ങളും ഓര്‍മ്മകളും നിറഞ്ഞതാണ് പുസ്തകം.
എഴുത്തുകാരിയല്ലെങ്കിലും അന്ന് അനുഭവിച്ചവയാണ് പുസ്തകത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വരും തലമുറയ്ക്ക് എങ്ങനെ പ്രതിസന്ധികളെ നേരിളെ നേരിടാം എന്ന ഉള്‍ക്കാഴ്ച നല്‍കാന്‍ പുസ്തകം സഹായിക്കും. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എങ്ങനെ പ്രശ്നങ്ങളെ മറികടക്കാമെന്ന് ഓര്‍മപ്പെടുത്തുന്നതു കൂടിയാണ് പുസ്തകമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. പതിനൊന്ന് അധ്യായങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം. മുഖ്യമന്ത്രിയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. എഴുത്തുകാരന്‍ എം. മുകുന്ദന്‍, എം.പി. വീരേന്ദ്രകുമാര്‍ എം.പി., സംവിധായന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.