തിരുവനന്തപുരം:
ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവത്ക്കരിക്കാനായി വോട്ടുവണ്ടി ഇറങ്ങി. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തും. തിരുവനന്തപുരം കളക്ടര്‍ കെ. വാസുകി വോട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
വിവിപാറ്റ് സംവിധാനം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വോട്ടുവണ്ടിയുടെ ലക്ഷ്യം. ആദ്യമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം വരുന്നത്. യന്ത്രം പരിചിതമാക്കുന്നതിനൊപ്പം വോട്ടു ചെയ്യാന്‍ പരിശീലിപ്പിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ദിവസം വരെ വോട്ടുവണ്ടി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസും, ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് വോട്ടുവണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.