ന്യൂഡൽഹി:
2019 ലെ ലോകസഭ തിരഞ്ഞെടുപ്പു തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 നു തുടങ്ങി മെയ് 19 നു അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്.
ആന്ധ്രാപ്രദേശിൽ ലോകസഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചു നടക്കും.
ഒന്നാം ഘട്ടം – ഏപ്രിൽ 11 നു 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിൽ.
രണ്ടാം ഘട്ടം – ഏപ്രിൽ 18 നു 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിൽ.
മൂന്നാം ഘട്ടം – ഏപ്രിൽ 23 നു 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിൽ.
നാലാം ഘട്ടം – ഏപ്രിൽ 29 നു 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിൽ.
അഞ്ചാം ഘട്ടം – മെയ് 6 നു 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിൽ.
ആറാം ഘട്ടം – മെയ് 12 നു 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിൽ.
ഏഴാം ഘട്ടം – മെയ് 19 നു 8 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിൽ.
കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ 23 നു നടക്കും.
മെയ് 23 നാണ് എല്ലായിടത്തും ഫലപ്രഖ്യാപനം.
ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് ഉടനെയുണ്ടാവില്ല.
എല്ലാ പോളിങ് ബൂത്തിലും വിവിപാറ്റ് (Voter – verified paper audit trail) ഉപയോഗിക്കും.
വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേരിന്റെ ഒപ്പം അവരുടെ ഫോട്ടോയും ഉണ്ടാവും.
ഏപ്രിൽ 11 നു ആന്ധ്രാപ്രദേശ് (25 മണ്ഡലം), അരുണാചൽപ്രദേശ് (2 മണ്ഡലം), ആസാം (5 മണ്ഡലം), ബീഹാർ (4 മണ്ഡലം) ചത്തീസ്ഗഢ് (1 മണ്ഡലം), ജമ്മു കാശ്മീർ (2 മണ്ഡലം), മഹാരാഷ്ട്ര (7 മണ്ഡലം), മണിപ്പൂർ (1 മണ്ഡലം) മേഘാലയ (2 മണ്ഡലം) മിസോറാം (1 മണ്ഡലം) നാഗാലാൻഡ് (1മണ്ഡലം) ഒഡീഷ (4 മണ്ഡലം) സിക്കിം (1 മണ്ഡലം) തെലങ്കാന (17 മണ്ഡലം) ഉത്തരാഖണ്ഡ് (5 മണ്ഡലം) ബംഗാൾ (2 മണ്ഡലം) ഉത്തർപ്രദേശ് (8 മണ്ഡലം) ലക്ഷദ്വീപ് (1 മണ്ഡലം) ആൻഡമാൻ നിക്കോബാർ (1 മണ്ഡലം) ത്രിപുര (1 മണ്ഡലം) എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും.
ഏപ്രിൽ 18
കർണ്ണാടക – 14
ആസാം – 5
ജമ്മു കാശ്മീർ – 2
ബീഹാർ – 5
ചത്തീസ്ഗഢ് – 3
മണിപ്പൂർ- 1
പുതുച്ചേരി -1
തമിഴ് നാട് – 39
ഒഡീഷ -5
ത്രിപുര – 1
ഉത്തർപ്രദേശ് – 8
ബംഗാൾ -3
മഹാരാഷ്ട്ര -10
ഏപ്രിൽ 23
കേരളം – 20
ഗോവ – 2
ഗുജറാത്ത് – 26
ചത്തീസ്ഗഢ് – 7
ജമ്മു കാശ്മീർ – 1
ആസാം – 4
കർണ്ണാടക -14
യു.പി -10
മഹാരാഷ്ട്ര -10
ദാദ്ര നഗർ ഹവേലി -1
പശ്ചിമബംഗാൾ – 5
ബീഹാർ- 5
ഒഡീഷ -6
നാലാം ഘട്ടം ഏപ്രിൽ 29 നു നടക്കും
ബീഹാർ – 5
ജമ്മു കാശ്മീർ – 1
ഝാർഖണ്ഡ് – 3
മധ്യപ്രദേശ് – 6
ഒഡീഷ – 6
മഹാരാഷ്ട്ര – 17
യു.പി. – 13
രാജസ്ഥാൻ -13
ബംഗാൾ – 8
അഞ്ചാം ഘട്ടം – മെയ് 6
യു.പി. – 14
ഝാർഖണ്ഡ് – 4
ബീഹാർ – 5
രാജസ്ഥാൻ -12
ജമ്മു കാശ്മീർ – 2
മധ്യപ്രദേശ് – 7
ബംഗാൾ – 7
ആറാം ഘട്ടം – മെയ് 12
ബീഹാർ – 8
ഹരിയാന – 10
ഝാർഖണ്ഡ് – 4
യു.പി. – 14
ബംഗാൾ – 8
ഡൽഹി – 7
മധ്യപ്രദേശ് – 8
ഏഴാം ഘട്ടം – മെയ് 19
ബീഹാർ – 8
ഝാർഖണ്ഡ് – 3
മധ്യപ്രദേശ് – 8
പഞ്ചാബ് – 13
ബംഗാൾ – 9