Mon. Dec 23rd, 2024
കണ്ണൂര്‍:

സി.പി.എം. സ്ഥാനാര്‍ത്ഥിപ്പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സി.പി.എം. മത്സരിക്കുന്ന പതിനാറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ഉടനെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും മാത്രമാണ് ഇത്തവണ എല്‍.ഡി.എഫില്‍ നിന്നും മത്സരിക്കുന്നത്. 16 മണ്ഡലങ്ങളില്‍ സി.പി.എമ്മും, അവശേഷിക്കുന്ന നാലു മണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികളും മത്സരിക്കും. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ വെച്ചു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.

കാസര്‍കോട്- കെ.പി. സതീഷ് ചന്ദ്രന്‍
കണ്ണൂര്‍- പി.കെ. ശ്രീമതി ടീച്ചര്‍
വടകര- പി. ജയരാജന്‍
കോഴിക്കോട്- എ. പ്രദീപ് കുമാര്‍
മലപ്പുറം- പി.പി. സാനു
ആലത്തൂര്‍- ഡോ.പികെ ബിജു
പാലക്കാട്- എം.ബി. രാജേഷ്
ചാലക്കുടി- ഇന്നസെന്റ്
എറണാകുളം- പി. രാജീവ്
കോട്ടയം- വി.എന്‍. വാസവന്‍
ആലപ്പുഴ- അഡ്വ.എ.എം.ആരിഫ്
പത്തനംതിട്ട- വീണ ജോര്ജ്
കൊല്ലം- കെ.എം. ബാലഗോപാല്‍
ആറ്റിംഗല്‍- ഡോ. എ. സമ്പത്ത്

രണ്ടു സീറ്റുകളില്‍ സ്വതന്ത്രന്‍മാര്‍ക്ക് പിന്തുണ നല്‍കാനും പാര്‍ട്ടി തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇടുക്കി- അഡ്വ.ജോയ്സ് ജോര്‍ജ്
പൊന്നാനി- പി.ബി. അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *