Thu. Jan 23rd, 2025
തിരുവനന്തപുരം :

വനിതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഇന്നു വനിതകള്‍ ഭരിക്കും. സ്റ്റേഷനുകളുടെ ഭരണം ഇന്നു പൂര്‍ണമായും വനിതകള്‍ക്ക് കൈമാറും.

പരമാവധി പോലീസ് സ്റ്റേഷനുകളില്‍, എസ്.ഐ റാങ്കിലോ അതിനു മുകളിലോ ഉള്ള വനിതകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കണമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം. ഒന്നിലധികം വനിതാ എസ്.ഐമാരുള്ളിടത്തു നിന്ന് അധികമുള്ളവരെ സമീപ സ്റ്റേഷനുകളില്‍ നിയോഗിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *