Sat. Dec 21st, 2024
ബിര്‍മിങ്ഹാം:

ഇന്ത്യന്‍ താരം സൈന നെഹ്‌വാൾ, ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ജേസര്‍ഫെല്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 8-21, 21-16, 21-13.

ആദ്യ റൗണ്ടില്‍ സൈന സ്കോട്‌ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയിരുന്നു. സ്കോര്‍ 21-17, 21-18. 2015 ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ച താരമാണ് സൈന.

എന്നാൽ പുരുഷ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ ബി. സായ് പ്രണീത് പരാജയപ്പെട്ടു. 35 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഹോങ് കോങ്ങിന്റെ അന്‍ഗസ് ലോങ്ങിനോടാണ് പ്രണീത് പരാജയപ്പെട്ടത്. സ്‌കോര്‍ 21-17, 21-18.

പുരുഷ വിഭാഗത്തില്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ, സമീര്‍ വര്‍മ, ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിക്ടര്‍ അക്സല്‍സെനോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ടു ഗെമിയുകളിലാണ്, സമീര്‍ വര്‍മ പൊരുതി തോറ്റത്. സ്കോര്‍ 21-16, 18-21, 14-21.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി-പ്രണവ് ജെറി ചോപ്ര സഖ്യവും, ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഹോംങ്കോംഗിന്റെ ചാംഗ് ടാക ചിംഗ്-വിംഗ് യുങ് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്കോര്‍ 21-23 17-21.

ഇന്ത്യയുടെ സുമീത് റെഡ്ഡി-മനു ആട്രി സഖ്യവും ആദ്യ റൗണ്ടു കടക്കാതെ പുറത്തായി. ചൈനയുടെ സിനായി-സിയാന്‍ഗ്യു സഖ്യത്തോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്കോര്‍ 21-19, 21-16, 21-14.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ഇന്നലെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുന്നിനോടാണ് സിന്ധു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. സ്കോര്‍ 16-21, 22-20, 18-21.

Leave a Reply

Your email address will not be published. Required fields are marked *