ജമ്മു:
ജമ്മുവിൽ, ഗ്രനേഡ് പൊട്ടിത്തെറിച്ച്, ഒരാൾ മരിക്കുകയും 28 ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ജമ്മു ബസ്‌സ്റ്റാൻഡിലാണ്, വ്യാഴാഴ്ച, ഉച്ചയോടെ സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചയാൾ, ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ ഷരീക്ക് (17) ആണെന്ന് തിരിച്ചറിഞ്ഞതായി ജമ്മു ഐ.ജി.പി. എം.കെ. സിൻഹ ട്വിറ്ററിലൂടെ അറിയിച്ചു.