ന്യൂഡൽഹി:
20 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്ര ധനകാര്യം മന്ത്രാലയത്തിന്റെ തീരുമാനം. 27 എം.എം വലിപ്പമുള്ള 12 വശങ്ങളുള്ള പോളിഗോൺ ശൈലിയിലാണ് പുതിയ നാണയം ഒരുക്കിയിരിക്കുന്നത്. പുതിയ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള 10 രൂപയുടെ വലിപ്പത്തില്‍ തന്നെയാകും, 20 രൂപ നാണയവും ഇറങ്ങുന്നത്. എന്നാല്‍, വശങ്ങള്‍ക്ക് മാത്രം വ്യത്യാസമുണ്ടാകും. 27 മില്ലിമീറ്റര്‍ വ്യാസവും 8.54 ഗ്രാം ഭാരവുമുണ്ട് നാണയങ്ങള്‍ക്ക്. 20 രൂപ നാണയം രണ്ട് ടോണിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അകത്തെ വളയത്തില്‍ 75% ചെമ്പും 20% സിങ്കും 5% നിക്കലുമാണ് ഉള്ളത്. എന്നാല്‍ പുറത്തെ വളയത്തില്‍ 65% ചെമ്പും 15% സിങ്കും 20% നിക്കലുമാണ് ഉപയോഗിച്ചിരിക്കുന്നത്. അശോകസ്തംഭം നാണയത്തില്‍ ആലേഖനം ചെയ്തിരിക്കും. ഇതിനു മേല്‍ ഹിന്ദിയില്‍ ‘ഭാരത്’ എന്നും ഇംഗ്ലീഷില്‍ ‘ഇന്ത്യ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. പത്തു വര്‍ഷം മുന്‍പ് 2009 മാര്‍ച്ചിലാണ് 10 രൂപയുടെ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. പിന്നീട് 13 പ്രാവശ്യം നാണയത്തിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു