Sat. Jan 11th, 2025
തി​രു​വ​ന​ന്ത​പു​രം:

പ്ര​ള​യ​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​പ്പെട്ട്, പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ​സ​ഹാ​യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍, സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും പിന്തള്ളപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. പു​റ​മ്പോക്കി​ല്‍ താ​മ​സി​ക്കു​ന്ന, പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​വ​ര്‍ താ​മ​സി​ക്കു​ന്ന വി​ക​സ​ന ബ്ലോ​ക്കി​ല്‍ത്തന്നെ, സ​ര്‍​ക്കാ​ര്‍ ഭൂ​മി ല​ഭ്യ​മാ​ണെ​ങ്കി​ല്‍ ചു​രു​ങ്ങി​യ​ത് മൂന്നു സെ​ന്റോ, പ​ര​മാ​വ​ധി 5 സെ​ന്റോ പ​തി​ച്ചു ന​ല്‍​കാനാണ് മന്ത്രിസഭാ യോഗം തീ​രു​മാനിച്ചത്.

ഇ​വര്‍ക്ക് പു​തി​യ വീ​ടു നി​ര്‍​മ്മിക്കാ​ന്‍ നാ​ലു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. ​സ​ര്‍​ക്കാ​ര്‍ വ​ക ഭൂ​മി ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍, ചു​രു​ങ്ങി​യ​ത് മൂ​ന്നു സെന്റു ഭൂ​മി വാ​ങ്ങു​ന്ന​തി​ന് പ​ര​മാ​വ​ധി ആ​റു​ല​ക്ഷം രൂ​പ​യും ന​ല്‍​കും. ഇ​ത്ത​ര​ത്തി​ല്‍ വാ​ങ്ങി​യ സ്ഥ​ല​ത്ത്, വീ​ട് നി​ര്‍​മ്മി​ക്കാ​ന്‍ പ​ര​മാ​വ​ധി നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന് വേ​ണ്ടി​വ​രു​ന്ന ചില​വ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ല്‍ നിന്നു വ​ഹി​ക്കും.

ഓഖി ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികളുടെ, ജീവനോപാധിയുടെ നിലവാരം ഉയര്‍ത്തുന്നതിനും, തൊഴില്‍ പുനഃസ്ഥാപനത്തിനുമായി 120 എഫ്.ആര്‍.പി ബോട്ടുകള്‍ വാങ്ങുന്നതിന് 7.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ, ഓഖി ഫണ്ടില്‍നിന്ന് ലഭ്യമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖപ്രദേശത്ത് ഓഖി ദുരന്തബാധിതരായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി, നാലുകോടി രൂപ അടങ്കല്‍ വരുന്ന ഒരു ആധുനിക സമുദ്ര ഭക്ഷ്യസംസ്‌കരണ യൂണിറ്റും, വിപണന ഔട്ട്‌ലെറ്റും ആരംഭിക്കുന്നതിനും, ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു.

2017-ല്‍ സൃഷ്ടിച്ച 400 പോലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്‌തികയില്‍ നിന്നും 57 തസ്തികകള്‍ മാറ്റി, 38 തസ്തികകള്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്‌തികയായും, 19 തസ്തികകള്‍ എ.എസ്.ഐ (ഡ്രൈവര്‍) തസ്‌തികയായും, അപ്‌ഗ്രേഡ് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *