തിരുവനന്തപുരം:
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുബത്തിനു ധനസഹായം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ, നേരത്തെ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ ജപ്തിനടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിച്ചു. വിളനാശം മൂലം 2015 മുതല്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കു നല്‍കി വരുന്ന ധനസഹായം, നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ദ്ധിപ്പിച്ചു. 2018 പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കു കൂടി ഈ ധനസഹായം അനുവദിക്കുകയും ചെയ്തു.
മുന്നാക്ക സമുദായങ്ങളിലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നതിനു വേണ്ടി സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി ഒരു കമ്മീഷനെയും, മന്ത്രിസഭാ യോഗത്തില്‍ നിശ്ചയിച്ചു.