തിരുവനന്തപുരം:
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജപ്തി നോട്ടീസിനെ ഭയപ്പെടേണ്ടെന്നു, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ആലോചിക്കും.
കര്‍ഷകരെ സഹായിക്കുന്നതു ചര്‍ച്ച ചെയ്യാനായി, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ചു ചേര്‍ക്കും. സഹകരണ ബാങ്കുകള്‍ക്കു മറ്റു ബാങ്കുകള്‍ക്കുള്ളതു പോലെ, വായ്പാനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു 12 ന് നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രതിനിധികളെ, താന്‍ കാണുമെന്നു മന്ത്രി കടകംപള്ളി പറഞ്ഞു. ജപ്തി നോട്ടീസ് ലഭിച്ചുവെന്നതിന്റെ പേരില്‍ ആരും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും, സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്നും മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.