തിരുവനന്തപുരം:
സംസ്ഥാനത്തു നാളെ, ബുധനാഴ്ച, ചരക്കു ലോറികള്‍ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം.
സംസ്ഥാനത്ത്, അന്യായമായി ലോറി ഉടമകളില്‍നിന്നും, തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപ്പൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നിവേദനം നല്‍കിയിട്ടും, ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം എന്നും സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.