കോഴിക്കോട്:
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പോളിസ്റ്റര്‍ തുണിയുടെ യൂണിഫോമിനു പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി, സൂര്യതാപം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ. സുരേഷ്‌കുമാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയത്. അസംബ്ലികള്‍ ഒഴിവാക്കാനും, കുട്ടികൾ വെയില്‍ കൊള്ളാനുള്ള സാഹചര്യം ഒഴിവാക്കാനും, നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും നിര്‍ബന്ധമായും ഫാന്‍ പിടിപ്പിച്ചിരിക്കണം. സൂര്യഘാതം ഉണ്ടായാല്‍ പ്രഥമശുശ്രുഷ ചെയ്യേണ്ട വിധം വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണം നടത്തുക, തുറന്ന പ്രദേശങ്ങളിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക, ശുദ്ധമായ കുടിവെള്ളം ധാരാളമായി നല്‍കുക, ദിവസേന വൈകുന്നരേങ്ങളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുക തുടങ്ങിയവാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.