Wed. Jan 22nd, 2025
കാസര്‍കോട്:

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ, കൃപേഷിന്റേയും, ശരത് ലാലിന്റേയും വീടുകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12 നു കല്യോട്ടെത്തുമെന്നാണു കെ.പി.സി.സിക്കു ലഭിച്ച വിവരമെന്ന്, പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് എത്തുന്ന അദ്ദേഹത്തിന്റെ, സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൃപേഷിന്റെയും, ശരത്‌ലാലിന്റെയും വീടു സന്ദര്‍ശിച്ച ശേഷം, അദ്ദേഹം വയനാട്ടിലെത്തും. വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഹവില്‍ദാര്‍ വി.വി വസന്ത്കുമാറിന്റെ, ലക്കിടിയിലെ വസതിയിലെത്തി, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന്, കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *