തിരുവനന്തപുരം:
സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ, സ്ഥലംമാറ്റ മാനദണ്ഡങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഭേദഗതി ചെയ്തുള്ള ഉത്തരവായി. ഓണ്‍ലൈന്‍ വഴിയായിരിക്കും പുതിയ സ്ഥലംമാറ്റം. ഉന്നതതല സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം.
അധ്യാപകര്‍, ഹോം സ്റ്റേഷനില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍, ആ തസ്തികയിലേക്കും പുതിയ ഒഴിവുകളിലേക്കും, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അപേക്ഷ ക്ഷണിക്കും. മൂന്നു വര്‍ഷം റഗുലര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. ഔട്ട് സ്റ്റേഷന്‍ സര്‍വീസുള്ളവര്‍ക്കുള്ള മുന്‍ഗണന, അതിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയാണ്. വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉടന്‍ അപേക്ഷ ക്ഷണിച്ച് സ്‌കൂള്‍ തുറക്കുംമുന്‍പു സ്ഥലംമാറ്റ ഉത്തരവ് ഇറക്കുകയും ചെയ്യും.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപകരുടെ സ്ഥലമാറ്റത്തെച്ചൊല്ലി ഏറെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതേത്തുടർന്നാണു മാര്‍ഗരേഖ തയ്യാറാക്കാന്‍ അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.