Fri. Aug 1st, 2025 10:44:29 PM
കൊച്ചി:

ലോകസഭ തിരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസ്സിനു രണ്ടു സീറ്റുകൾ വേണമെന്ന നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ്. കോട്ടയത്തിനു പുറമെ, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളിലാണ് സീറ്റ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്നും, പി.ജെ. ജോസഫ് പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ മൂന്നു സീറ്റുകളിൽ എവിടെയാണെങ്കിലും മത്സരിക്കും. മൂന്നു സീറ്റിലും, തനിക്ക് വിജയസാധ്യതയുണ്ടെന്നും, അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ മുസ്ലീം ലീഗുമായുള്ള ചർച്ച കഴിഞ്ഞാൽ കേരള കോണ്ഗ്രസ്സിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകും.

1984-ൽ മുസ്ലീം ലീഗിനു രണ്ടു സീറ്റുണ്ടായിരുന്നപ്പോൾ, കേരള കോൺഗ്രസ്, മൂന്നു സീറ്റുകളിൽ മത്സരിച്ചിരുന്നു. അതിനാൽ, ലീഗിനു കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, തൊടുപുഴയിൽ നടത്തിയ വാര്ത്താസമ്മേളനത്തിലും, താൻ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *