കാസര്‍കോട്:
കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്കു പുറത്ത് വരാതിരിക്കാനാണ്, ഉദ്യോഗസ്ഥനെ മാറ്റിയത്. കേസ് അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍, കേസ്, സി.ബി.ഐ.ക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു.
ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ്, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. എറണാകുളത്തേക്കാണ് എസ്.പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.
കാസര്‍കോഡ് ക്രൈ ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റം. അതേസമയം, നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.