Fri. Nov 22nd, 2024
കോഴിക്കോട്:

മാദ്ധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനും, അവയ്ക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കാനും, അധികൃതര്‍ തയ്യായാറാവണമെന്നു ദേശീയ വനിതാമാദ്ധ്യമ കോണ്‍ക്ലേവ്. മീ ടു വെളിപ്പെടുത്തലുകള്‍ നടത്തിയ വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്നും കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ മാദ്ധ്യമ ചരിത്രയാത്രയുടെ ഭാഗമായിട്ടാണ് കോണ്‍ക്ലേവ് നടത്തിയത്.

ദേശീയ മാദ്ധ്യമ നയരൂപീകരണത്തിന്റെ ഭാഗമായി വനിത മാദ്ധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു. പിക്കിള്‍ജാര്‍ ടൂറിങ് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ വസന്തി ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ജനകീയവും അജന്‍ഡകളില്ലാത്തതുമായ മാദ്ധ്യമപ്രവര്‍ത്തനമാണ് പുതുതലമുറയ്ക്ക് ആവശ്യമെന്നു വസന്തി പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായി. എഴുത്തുകാരി ഗീത അറുവാമുദന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി സി.നാരായണന്‍, എന്‍.പി.രാജേന്ദ്രന്‍, കെ.ഹേമലത, രജി.ആര്‍.നായര്‍, ഗീത നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ മാദ്ധ്യമപ്രവര്‍ത്തക കെ.എ.ബീന, സൈബര്‍ ഫൊറന്‍സിക് വിദഗ്ദ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട്, എഴുത്തുകാരി എച്ച്മുക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *